ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഗൂഢാലോചന സിബിഐയ്ക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കൊലപാതകത്തിനു പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കിയ ചെന്നിത്തല പ്രതികളെ ഒളിവില്‍ പോകാന്‍ സിപിഎം സഹായിച്ചതായി കരുതാമെന്നും പറഞ്ഞു. സര്‍ക്കാരിനു ലഭിച്ച നിയമോപദേശവും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും പരിഗണിച്ച് കേസ് ഉന്നത അന്വേഷണ സംഘത്തിനു കൈമാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ചെന്നിത്തല വ്യക്തമാക്കി. സ്വര്‍ണകള്ളക്കടത്തുകാരന്‍ ഫയാസും സിപിഎം നേതാവ് പി മോഹനനും തമ്മിലുള്ള ബന്ധം, ഇവര്‍ ജയിലില്‍ വെച്ചുനടത്തിയ കൂടിക്കാഴ്ച. ജയിലിലെ പ്രതികളുടെ […]
The post ടിപി വധ ഗൂഡാലോചന കേസ് സിബിഐയ്ക്ക് appeared first on DC Books.