‘മനുഷ്യന്‍ ജനിക്കുന്നത് സ്വതന്ത്രനായാണ്. എന്നാല്‍ എവിടെയും അവന്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.’ ഫ്രാന്‍സിലെ മഹാവിപ്ലവത്തിനു വഴിതെളിച്ച ഴാങ് ഴാക് റൂസോയുടെ ഈ ഉദ്ധരണികള്‍ ലോകപ്രശസ്തമാണ്. ആദര്‍ശരാഷ്ട്രത്തെക്കുറിച്ചുള്ള വ്യക്തവും പൂര്‍ണ്ണവുമായിട്ടുള്ള റൂസോയുടെ ചിന്തകള്‍ ഏകാധിപത്യത്തിന് കനത്ത ആഘാതമുണ്ടാക്കി. ഫ്രാന്‍സില്‍ മാത്രമല്ല, ലോകമെമ്പാടും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ശക്തമായ സ്വാധീനം ചെലുത്തി. യാഥാസ്ഥിതികനായ ഇംഗ്ലീഷ് രാഷ്ട്രീയ തത്വചിന്തകന്‍ എഡ്മണ്ട് ബര്‍ക്ക്, റൂസോയെ വിളിച്ചത് ഉന്മാദിയായ സോക്രട്ടീസ് എന്നാണ്. വിമര്‍ശനങ്ങള്‍ എന്തൊക്കെയായാലും വിപ്ലവകാരികളുടെ ആശയകേന്ദ്രമായിരുന്നു റൂസോ. ആ ആശയങ്ങളുടെ സംഹിതയാണ് അദ്ദേഹം രചിച്ച ദി […]
The post ആദര്‍ശ രാഷ്ട്രത്തെക്കുറിച്ചുള്ള വ്യക്തവും പൂര്‍ണ്ണവുമായ ചിന്തകള്‍ appeared first on DC Books.