എല്‍ഡിഎഫിലേക്ക് കേരള കോണ്‍ഗ്രസിനും കെഎം മാണിക്കും വിഎസ് അച്യുതാനന്ദന്റെ ക്ഷണം. കേരള കോണ്‍ഗ്രസ് അവഗണന സഹിച്ച് യുഡിഎഫില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തസുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അവഗണനക്കെതിരെ അവര്‍ എഴുന്നേല്‍ക്കണമെന്നും എഴുന്നേല്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫുമായി ചര്‍ച്ചതുടരാനും ചടഞ്ഞുകൂടാനുമാണ് ഭാവമെങ്കില്‍ എന്ത് ചെയ്യാനാണെന്നും വി.എസ് ചോദിച്ചു. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് തിരിച്ചുവരണമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
The post കേരള കോണ്‍ഗ്രസിന് എല്‍ഡിഎഫിലേയ്ക്ക് വിഎസിന്റെ ക്ഷണം appeared first on DC Books.