നിലവിലുള്ള ഭാവുകത്വത്തെ അപ്പാടെ അട്ടിമറിച്ചുകൊണ്ട്, നിയതമായ എഴുത്തുരീതികളെ വെല്ലുവിളിച്ചുകൊണ്ട് കഥാസാഹിത്യത്തിലേക്ക് കടന്നുവന്ന അതുല്യപ്രതിഭയാണ് ബാബു കുഴിമറ്റം. അദ്ദേഹത്തിന്റെ ചത്തവന്റെ സുവിശേഷം എന്ന സമാഹാരത്തെ ചൂണ്ടിക്കാട്ടി മലയാളത്തില്‍ ‘ആധുനികോത്തരത’ ഉദയം ചെയ്തിരിക്കുന്നു എന്നാണ് അയ്യപ്പപ്പണിക്കര്‍ പറഞ്ഞത്. പ്രശസ്ത നിരൂപകനായ ബാലചന്ദ്രന്‍ വടക്കേടത്ത് ആധുനികോത്തരത എന്ന പ്രയോഗത്തെ ഉത്തരാധുനികത ആക്കി. അങ്ങനെയാണ് മലയാള ചെറുകഥയില്‍ ഉത്തരാധുനികതയുടെ പ്രഭാതം തുടങ്ങുന്നത്. ബാബു കുഴിമറ്റത്തിന്റെ കഥകളിലൂടെയും ജീവിതത്തിലൂടെയും ഒരു അനുവാചകയാത്ര നടത്തുകയാണ് എസ് സരോജം ക്ഷുഭിതകാലത്തിന്റെ സുവിശേഷകന്‍ എന്ന പുസ്തകത്തിലൂടെ. സാഹിത്യവിമര്‍ശനം എന്ന […]
The post കുഴിമറ്റം കഥകളുടെ സമഗ്രപഠനം appeared first on DC Books.