പാചകവാതക ഏജന്‍സികള്‍ ഫെബ്രുവരി 25 മുതല്‍ രാജ്യവ്യാപകമായി സമരത്തിലേയ്ക്ക്. എണ്ണക്കമ്പനികളുടെ പുതിയ മാര്‍ക്കറ്റിംഗ് നിര്‍ദ്ദേശത്തിനെതിരെയാണ് സമരം. ഇതേ തുടര്‍ന്ന് പാചകവാതക വിതരണം നിര്‍ത്തിവയ്ക്കാന്‍ പാചകവാതക വിതരണ രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തീരുമാനിച്ചു. സമരത്തിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള അറിയിപ്പ് ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഗ്യാസ് വിതരണത്തില്‍ താമസമുണ്ടായാല്‍ ഏജന്‍സികള്‍ക്ക് പിഴ ചുമത്താനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം. ഇതോടൊപ്പം നിയന്ത്രണങ്ങളില്ലാതെ പുതിയ ഏജന്‍സികള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നത് നിര്‍ത്തവയ്ക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. മൂന്ന് എണ്ണക്കമ്പനികളുടെ ഏജന്‍സികളും പണിമുടക്കുന്നതോടെ പാചകവാതകവിതരണം […]
The post പാചകവാതക ഏജന്‍സികള്‍ രാജ്യവ്യാപകമായി സമരത്തിലേയ്ക്ക് appeared first on DC Books.