സോളാര്‍ കേസില്‍ വഴിവിട്ട് താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസിലെ പ്രതി സരിത എസ് നായര്‍ക്ക് ജാമ്യം കിട്ടിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഹായിച്ചതിനാലാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ പ്രസ്താവന നിയമത്തെ കുറിച്ചൊന്നും അറിയാതെയാണെന്നു പറഞ്ഞ മുഖ്യമന്ത്രി നിയമം വിട്ട് താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. കേരള രക്ഷാ മാര്‍ച്ചിനിടെ വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് പിണറായി ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി എഴുതിയ […]
The post പിണറായിയുടെ പ്രസ്താവന നിയമം അറിയാതെയെന്ന് മുഖ്യമന്ത്രി appeared first on DC Books.