കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ എന്‍എസ്എസ്സിനെ അപമാനിച്ചെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസിനെയും മന്നത്ത് പത്മനാഭനെയും അപമാനിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ അദ്ദേഹം എന്‍എസ്എസ് ആരെയും ഇങ്ങോട്ടു കെട്ടിയെഴുന്നെള്ളിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. എ.കെ.ആന്റണി അടക്കമുള്ളവര്‍ മാന്യമായ നിലപാട് സ്വീകരിച്ചപ്പോള്‍ സുധീരന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.എസ്.എസ് നേതാക്കളെ കാണാനെത്തുന്നവര്‍ അവരുടെ സൗകര്യം കൂടി പരിഗണിക്കണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് സുധീരന്‍ എത്തിയപ്പോള്‍ മാറിനിന്നതെന്ന് പറഞ്ഞ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് സമയം തേടണമായിരുന്നുവെന്നും പറഞ്ഞു. മന്നത്തിന്റെ പേരില്‍ ഖ്യാതി നേടാനായിരുന്നു സുധീരന്റെ […]
The post സുധീരന്‍ എന്‍എസ്എസ്സിനെ അപമാനിച്ചു : സുകുമാരന്‍ നായര്‍ appeared first on DC Books.