മലയാളിയുടെ ഭാവുകത്വ പരിണാമത്തിന് പുതിയ ദിശ നല്‍കിയ എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍. വിഷയസ്വീകരണത്തിലെ വൈവിധ്യവും ആഖ്യാന പാടവവും കൊണ്ട് കഥകളിലും നോവലുകളിലും വേറിട്ട സ്വരം കേള്‍പ്പിക്കുന്നു അദ്ദേഹം. നാലര പതിറ്റാണ്ടിനിടയില്‍ സി.വി. ബാലകൃഷ്ണന്‍ എഴുതിയ മുന്നൂറോളം കഥകളില്‍ നിന്നും തിരഞ്ഞെടുത്ത നൂറ്റമ്പതു രചനകളുടെ സമാഹാരമാണ് തിരഞ്ഞെടുത്ത കഥകള്‍ : സി.വി. ബാലകൃഷ്ണന്‍ എന്ന പുസ്തകം. ‘വ്യക്തിജീവിതവും സമൂഹവുമാണ് കഥാനിര്‍മ്മിതിയുടെ ഉറവിടങ്ങള്‍ എന്നു കരുതുന്ന സി.വി. ബാലകൃഷ്ണന് ശാന്തമെന്നു പുറമേ തോന്നിക്കുന്ന മനുഷ്യാവസ്ഥയ്ക്കുള്ളിലെ തിളച്ചുമറിയുന്ന ലാവാപ്രവാഹങ്ങളാണ് ഏറെ പഥ്യം. […]
The post നമ്മുടെ കാലത്തിന്റെ കഥകള്‍ appeared first on DC Books.