സത്യവേദപുസ്തകത്തിലെ മൗനങ്ങളില്‍ നിന്ന് ബെന്യാമിന്‍ നെയ്‌തെടുത്ത കാലാതിവര്‍ത്തിയായ കഥയാണ് അബീശഗിന്റേത്. ദാവീദ് രാജാവ് പടുവൃദ്ധനായപ്പോള്‍ അവനെ കമ്പിളി കൊണ്ട് പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല. ആകയാല്‍ അവന്റെ ഭൃത്യന്മാര്‍ രാജാവിന്റെ ശുശ്രൂഷകയായും പുതപ്പായും അതിസുന്ദരിയായ അബീശഗിനെ കൊണ്ടുവന്നു. പഴയനിയമ പുസ്തകത്തില്‍ കാണുന്ന അബീശഗിന്‍ എന്ന പെണ്‍കുട്ടി ദാവീദ് രാജാവിന്റെയും പിന്നെ ശലോമോന്റെയും ആയിരക്കണക്കിന് വെപ്പാട്ടികളില്‍ ഒരുവള്‍ മാത്രമാണ്. എന്നാല്‍ മറ്റുള്ള വെപ്പാട്ടിമാര്‍ക്ക് അവരുടെ പേരുകള്‍ പോലും നഷ്ടപ്പെട്ടപ്പോള്‍ അബീശഗിന് തന്റെ പേരില്‍ വേദപുസ്തകത്തിലൂടെ അറിയപ്പെടാനുള്ള ഭാഗ്യമെങ്കിലും ലഭിച്ചു. രാജാക്കന്മാരുടെയും […]
The post യിസ്രായേലിന്റെ രാധയുടെ പ്രണയകഥ appeared first on DC Books.