സൂര്യാമേളയെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഉയര്‍ച്ചയിലെത്തിച്ച സൂര്യാകൃഷ്ണമൂര്‍ത്തിക്ക് സലിം ബ്രദേഴ്‌സ് യൂത്ത് ആന്‍ഡ് സോഷ്യല്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ ഏര്‍പ്പെടുത്തിയ ട്രാവന്‍കൂര്‍ ലജന്‍ഡ് പുരസ്‌കാരം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ നേതൃപാാടവവും സംഘടനാശേഷിയും കണക്കിലെടുത്താണ് ഈ പുരസ്‌കാരമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ചുനക്കര രാമന്‍ കുട്ടി പറഞ്ഞു. ഡിസംബര്‍ 26ന് നടക്കുന്ന സലിം ബ്രദേഴ്‌സിന്റെ 26ാം വാര്‍ഷികാഘോഷത്തില്‍ കെ മുരളീധരന്‍ എം എല്‍ എ പുരസ്‌കാരം നല്‍കും. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
↧