പ്രൊഫ. എം കെ സാനു രചിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന കൃതി സിനിമയാകുന്നു. പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചങ്ങമ്പുഴയുടെ വേഷമണിയുന്നത് യുവതാരം ഫഹദ് ഫാസിലാണ്. തുകലില്‍ ഫിലിംസിന്റെ ബാനറില്‍ ഷെമീര്‍ തുകലിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരികിലുണ്ടായിരുന്നെങ്കില്‍ എന്നാണ് സിനിമയുടെ പേര്. ചങ്ങമ്പുഴയുടെ ജീവിതം സിനിമയാക്കാന്‍ അവസരം കിട്ടിയത് ഒരു നിയോഗമാണെന്ന് പ്രിയനന്ദന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിജീവിതവും കവിതകളും ഉള്‍പ്പെടുത്തി കാല്പനിക രീതിയില്‍ ചിത്രം ഒരുക്കാനാണ് പദ്ധതി. 2013ല്‍ ചിത്രീകരിക്കും. ചങ്ങമ്പുഴ കവിതകള്‍ക്കു പുറമെ [...]
↧