മൂല്യച്യുതികളാല്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സമൂഹത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങേണ്ടത് വ്യക്തികളില്‍ നിന്നാണ്. ഈ ലോകത്തെ പുനര്‍നിര്‍മ്മിക്കാനുള്ള കഴിവുകള്‍ നാം ഓരോരുത്തരിലുമുണ്ട്. അത്തരം കഴിവുകളെ തൊട്ടുണര്‍ത്താന്‍ സഹായിക്കുന്ന ഒരു കൃതിയാണ് ടി ആര്‍ എസ് മേനോന്‍ രചിച്ച നിങ്ങളിലെ കഴിവുകളെ തൊട്ടുണര്‍ത്തൂ. വായനക്കാരില്‍ ആദര്‍ശബോധവും ആത്മവിശ്വാസവും സാമൂഹ്യ പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കുന്ന സവിശേഷമായ രചനാശൈലിയാണ് ഇതിന്റെ പ്രത്യേകത. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, ഹിന്ദുസ്ഥാന്‍ സ്റ്റീല്‍, എഫ് എ സി ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ 36ലധികം വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അനുഭവസമ്പത്താണ് ടി ആര്‍ [...]
The post തൊട്ടുണര്‍ത്താം… നിങ്ങളിലെ കഴിവുകളെ appeared first on DC Books.