കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പരസ്യമായി ചുംബിച്ച സ്ത്രീ പൊള്ളലേറ്റു മരിച്ച നിലയില്‍. അസമിലെ കോണ്‍ഗ്രസ് വാര്‍ഡംഗമായ ബൊണ്ടിയെയാണ് മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. വീട്ടിലുണ്ടായ കലഹത്തെ തുടര്‍ന്ന് ബോണ്ടിയെ ഭര്‍ത്താവ് തീകൊളുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തീപ്പൊള്ളലേറ്റ നിലയില്‍ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബോണ്ടിയെ തീകൊളുത്തിയ ശേഷം ഇയാള്‍ തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. അസമിലെ ജോര്‍ഹാത്തില്‍ കഴിഞ്ഞദിവസം വനിതകളുടെ സ്വയംസഹായ സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് രാഹുല്‍ ഗാന്ധിയെ ബോണ്ടി അപ്രതീക്ഷിതമായി ചുംബിച്ചത്. ഒരു […]
The post രാഹുല്‍ ഗാന്ധിയെ ചുംബിച്ച സ്ത്രീ പൊള്ളലേറ്റു മരിച്ച നിലയില്‍ appeared first on DC Books.