അഴിമതിവിരുദ്ധ ബില്ലുകള്‍ക്ക് പകരം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിയോജിപ്പും പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പും കാരണമാണ് അഴിമതി വിരുദ്ധ ബില്ലുകള്‍ക്കു പകരം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം നടപ്പാക്കാന്‍ സാധിക്കാത്തതെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ഓര്‍ഡിനന്‍സ് ഇറക്കാനുള്ള കേന്ദ്ര നീക്കത്തോട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കുള്ള ഭിന്നാഭിപ്രായം അദ്ദേഹം മന്ത്രിമാരുമായി പങ്കുവെച്ചു. ഒപ്പിടില്ലെന്ന സൂചന ലഭിച്ചതോടെയാണ് ഓര്‍ഡിനന്‍സ് പരിഗണിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചത്. […]
The post രാഷ്ട്രപതിയ്ക്ക് എതിര്‍പ്പ് : അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ ഇല്ല appeared first on DC Books.