പി.കെ.പാറക്കടവ് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്റെ മുഖത്ത് ആരോ പക്ഷിത്തൂവല്‍കൊണ്ട് സ്പര്‍ശിക്കുന്നു. ഞാന്‍ പതുക്കെ ഉറക്കത്തില്‍നിന്നുണരുന്നു. നീണ്ട വെളുത്ത വസ്ത്രം ധരിച്ച ഒരാള്‍. നീണ്ട മുടി. ദീര്‍ഘയാത്ര ചെയ്‌തെത്തിയ ഒരാളാണെങ്കിലും ക്ഷീണമേയില്ല. അയാള്‍ മുറിയില്‍ ഒഴുകി നടക്കുന്നു. പതുക്കെ വന്നെന്റെ തോളില്‍ തട്ടുന്നു. തോളത്തെ സഞ്ചിയില്‍നിന്ന് മുത്തുകള്‍പോലെ വാക്കുകള്‍ എന്റെ മുറിയിലെറിയുന്നു. സ്വര്‍ണ്ണത്തിരമാല പോലെ തിളക്കമുള്ള വാക്കുകള്‍. ഒരു കൊച്ചുകുട്ടി കളിപ്പാട്ടങ്ങള്‍ നിരത്തുന്നതുപോലെ ആ വാക്കുകള്‍കൊണ്ടു ഞാന്‍ കളിക്കുന്നു. നിങ്ങളാരാണ് ? ഞാന്‍ ചോദിച്ചു. ഗബ്രിയേല്‍ മാലാഖ. […]
The post തിരഞ്ഞെടുത്ത കഥകള്‍ക്ക് മുഖക്കുറിപ്പു വേണ്ട appeared first on DC Books.