രാജ്യത്തെ പ്രഥമ ലോക്പാല്‍ സമിതിയെ കണ്ടെത്താനുള്ള സേര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനാകില്ലെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. തീരുമാനം അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. തങ്ങള്‍ക്കു ലഭ്യമാക്കുന്ന പട്ടികയില്‍നിന്ന് ലോക്പാല്‍ സമിതിയെ കണ്ടെത്തണമെന്നതും തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ കമ്മിറ്റി പരിഗണിക്കണമെന്നു നിര്‍ബന്ധമില്ലെന്നതും അംഗീകരിക്കാവുന്ന കാര്യമല്ലെന്ന് അദ്ദേഹം പ്രധാനമന്ത്രിക്കു നല്കിയ കത്തില്‍ അറിയിച്ചു. കൂടാതെ കേരളത്തില്‍ നിന്ന് അടിക്കടി ഡല്‍ഹിയിലെത്താന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ അറിയിച്ചു. പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭാ പ്രതിപക്ഷനേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന […]
The post ലോക്പാല്‍ സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനാകാനില്ല : ജസ്റ്റിസ് കെ.ടി.തോമസ് appeared first on DC Books.