ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും ചേര്‍ന്നൊരുക്കുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയില്‍ മാര്‍ച്ച് 4ന് കുട്ടികള്‍ക്കുള്ള ബുക്ക് കവര്‍ ഡിസൈനിങ് മത്സരം, പാവനാടകം എന്നിവ നടക്കും. രാവിലെ 10 മണിക്കും 11.15നും ഉച്ചയ്ക്ക് 12.30നും പാവനാടകാവതരണം ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെയാണ് ബുക്ക് കവര്‍ ഡിസൈന്‍ മത്സരം. 5, 6 ക്ലാസ്സുകളിലെ കുട്ടികള്‍ക്കും 7, 8 ക്ലാസ്സുകളിലെ കുട്ടികള്‍ക്കും 9, 10 ക്ലാസ്സുകളിലെ കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും.
The post ബുക്ക് കവര്‍ ഡിസൈനിങ് മത്സരവും പാവനാടകവും appeared first on DC Books.