പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുവിജ്ഞാപനം തയ്യാറായി. കേരളത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് സമവായത്തിലെത്താന്‍ പരിസ്ഥിതി മന്ത്രാലയത്തിനു കഴിഞ്ഞതായി പരിസ്ഥിതി വകുപ്പു സെക്രട്ടറി ഡോ.വി.രാജഗോപാലന്‍ പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ കേരളത്തില്‍ ഉണ്ടായ ശക്തമായ ജനവികാരത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടിന് നല്‍കിയ തത്ത്വത്തിലുള്ള അംഗീകത്തില്‍ മാറ്റം വരുത്താന്‍ പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം തയ്യാറാക്കിയത്. റിപ്പോര്‍ട്ട് തത്ത്വത്തില്‍ അംഗീകരിച്ചുകൊണ്ട് 2013 നവംബറില്‍ മന്ത്രാലയം ഓഫീസ് മെമ്മോറാണ്ടം ഇറക്കിയിരുന്നു. എന്നാല്‍ കേരളത്തിലെ കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത എതിര്‍പ്പ് ഈ വിഷയത്തിലുണ്ടായി. വിജ്ഞാപനം […]
The post കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : കരടുവിജ്ഞാപനം തയ്യാറായി appeared first on DC Books.