അല്പം ഫിറ്റായി അഭിനയിക്കുന്ന സിനിമകളെല്ലാം ഹിറ്റ് ആകാറുണ്ടെന്ന് പ്രമുഖ തെന്നിന്ത്യന്‍ താരം തൃഷാകൃഷ്ണന്‍. പോരേ പൂരം! നടി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കകയാണെന്നു പറഞ്ഞ് സംഘടനകള്‍ രംഗത്തെത്തിയതോടെ പുലിവാലില്‍ നിന്ന് എങ്ങനെ തലയൂരും എന്ന ചിന്തയിലാണിപ്പോള്‍ തൃഷ. സമീപകാല റിലീസ് ചിത്രമായ സമറില്‍ തൃഷ മദ്യപിക്കുന്ന രംഗമുണ്ട്. അളവില്‍ കവിഞ്ഞ് മദ്യപിച്ച് നായിക നായകനോട് പ്രണയം വെളിപ്പെടുത്തുന്നതാണ് സന്ദര്‍ഭം. കുടിച്ച് കുടിച്ച് ഓവറായി രണ്ടുപേരും ഗാനത്തിലേക്ക് കടക്കുന്നു. ഈ രംഗത്തെ ന്യായീകരിക്കാന്‍ വേണ്ടിയായിരുന്നു താന്‍ മദ്യപിക്കുന്ന ചിത്രങ്ങള്‍ ഹിറ്റാകാറുണ്ടെന്ന തൃഷയുടെ [...]
The post ‘ഫിറ്റാ’യാല്‍ പടം ഹിറ്റെന്ന് തൃഷ: നിലപാട് തെറ്റെന്ന് തമിഴകം appeared first on DC Books.