മനുഷ്യമനസ്സിനെ നിരന്തരം വ്യാമോഹിപ്പിക്കുന്ന അധികാരം, രതി, അധിനിവേശം എന്നിവയുടെ നിരന്തര സാന്നിധ്യം കൊണ്ട് മഹാഭാരത കഥാസന്ദര്‍ഭങ്ങള്‍ ആധുനിക ആഗോള വായനക്കാരനെ എന്നും ആകര്‍ഷിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് വ്യാസവിരചിതഭാരതത്തിന്റെ വരികള്‍ക്കിടയിലൂടെ വായിച്ച് പല പ്രമുഖ സാഹിത്യകാരും കൃതികള്‍ രചിച്ചതും അവയെല്ലാം തന്നെ വായനക്കാരെ ആകര്‍ഷിച്ചതും. വ്യാഖ്യാനിക്കാന്‍ ഇനിയുമേറെ ബാക്കിയിട്ടു കൊണ്ട് മഹാഭാരതകഥ തുടരുന്നു. അതില്‍നിന്ന് മുത്തും പവിഴവും രത്‌നങ്ങളും വാരാന്‍ കൂടുതല്‍ പ്രഗത്ഭര്‍ മുന്നോട്ടുവരുന്നു… ഇതിഹാസ കഥാപാത്രങ്ങളുടെ പുന:സൃഷ്ടിയിലൂടെ സമകാലിക ജീവിതാവിഷ്‌കാരം നിര്‍വ്വഹിക്കുകയാണ് കെ.പി.നിര്‍മ്മല്‍കുമാര്‍ തന്റെ പുതിയ നോവലിലൂടെ. നവീന […]
The post ഹസ്തിനപുരിയില്‍ നിന്ന് കൊട്ടാരം ലേഖിക appeared first on DC Books.