കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനപങ്കാളിത്തത്തോടെ വനം സംരക്ഷിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരി രംഗന്‍ വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തു. 121 വില്ലേജുകളില്‍ വിശദമായ പഠനം നടത്തിയ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. […]
The post കസ്തൂരിരംഗന്‍ : മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി appeared first on DC Books.