തൃശൂര്‍ സഹൃദയവേദിയുടെ സി.എല്‍.ആന്റണി അവാര്‍ഡ് പ്രൊഫ.എം.കെ.സാനുവിന്. വിമര്‍ശനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ളതാണ് പുരസ്‌കാരം. പതിനായിരത്തി ഒന്ന് രൂപയാണ് പുരസ്‌കാരത്തുക. കൂടാതെ ഫലകവും പ്രശസ്തിപത്രവും സമ്മാനിക്കും. യുവകവിക്കുളള പി.ടി.എല്‍ പുരസ്‌കാരത്തിന് കാസര്‍ഗോഡ് സ്വദേശി ജയന്‍ നീലേശ്വരം അര്‍ഹനായി. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡുകള്‍ മാര്‍ച്ച് ഒമ്പതിന് ഉച്ചതിരിഞ്ഞ് 3.30ന് സാഹിത്യ അക്കാദമി ഹാളില്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ സമ്മാനിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ പ്രശസ്തിപത്രം സമര്‍പ്പിക്കും. മേയര്‍ രാജന്‍ ജെ. പല്ലന്‍ പൊന്നാട ചാര്‍ത്തും.
The post സി.എല്‍ ആന്റണി പുരസ്‌കാരം പ്രൊഫ. എം.കെ സാനുവിന് appeared first on DC Books.