ദീര്‍ഘകാലം താരസംഘടനയുടെ പ്രസിഡന്റായി സംഘടനാപാടവം തെളിയിച്ച് മുന്നേറുന്ന നടന്‍ ഇന്നസെന്റ് ചാലക്കുടിയില്‍ ഇടത് സ്വതന്ത്രനായി മലസരിച്ചേക്കും. പാര്‍ട്ടി നേതൃത്വവും ഇന്നസെന്റും ഇതില്‍ തല്പരരാണെന്നാണ് വാര്‍ത്ത. തിരഞ്ഞെടുപ്പ് രംഗം ഇന്നസെന്റിന് പുത്തരിയല്ല. സിനിമയില്‍ വരുന്നതിനു മുമ്പുതന്നെ അദ്ദേഹം ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായി ഇരുന്നിട്ടുണ്ട്. പലപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹം കാന്‍സര്‍ രോഗത്തെ പൊരുതി തോല്പിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിവന്ന് അധികകാലം കഴിയുന്നതിനു മുമ്പാണ് പുതിയ ഉത്തരവാദിത്വം തേടിയെത്തിയിരിക്കുന്നത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റിനെ ഇരിങ്ങാലക്കുട നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ […]
The post ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ ഇന്നസെന്റ് appeared first on DC Books.