ഒരു പനി വന്നാല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ ആശ്രയിക്കുന്നവരാണ് നമ്മുടെ പുതു തലമുറ. എന്നാല്‍ ഏത് രോഗത്തിനും ഞൊടിയിടയില്‍ മരുന്ന് കണ്ടെത്തിയിരുന്ന ഒരു തലമുറ നമ്മുടെ നാട്ടിലുണ്ടായിരുന്നു. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നും ഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയില്‍ സുലഭമായി ലഭിച്ചിരുന്നതും എന്നാല്‍ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികള്‍ രോഗശമനത്തിനുള്ള ഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു. ഔഷധസസ്യങ്ങളുടെ ഒരത്ഭുത പ്രപഞ്ചംതന്നെ നമുക്കു ചുറ്റുമുണ്ടായിരുന്നു. നമ്മുടെ വീട്ടുമുറ്റങ്ങളിലും തൊടിയിലും പറമ്പിലും വയലിലും പ്രകൃത്യാ വളരുന്ന ഔഷധസസ്യങ്ങളുടെ സഹായത്താല്‍ പണച്ചിലവില്ലാതെ പല അസുഖങ്ങളും നമുക്ക് സുഖപ്പെടുത്താന്‍ സാധിക്കുന്നതാണ്. […]
The post ഒറ്റമൂലി വിജ്ഞാനത്തിന്റെ അത്ഭുത കലവറ appeared first on DC Books.