239 യാത്രക്കാരുമായി മലേഷ്യയിലെ കൊലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനം കാണാതായതായി റിപ്പോര്‍ട്ട്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉള്ളത്. ഇന്ത്യന്‍ സമയം വൈകുന്നേരം 6.41നാണ് വിമാനം കൊലാലംപൂരില്‍ നിന്നും പുറപ്പെട്ടത്. പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ വിമാനവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ടതായി മലേഷ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു. എം.എച്ച് 370 എന്ന വിമാനം ചൈനയുടെ വ്യോമാതിര്‍ത്തിയില്‍ എത്തിയിട്ടില്ലെന്ന് ചൈനീസ് വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ടു ചെയ്തു. വിമാനം വിയറ്റനാം വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് വിമാനവുമായുള്ള […]
The post മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കാണാതായി appeared first on DC Books.