അനുപമമായ രചനാശൈലികൊണ്ട് മലയാളികളുടെ സ്മരണയില്‍ ചിരഞ്ജീവിയായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരങ്ങളായ പത്ത് കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് പാവപ്പെട്ടവരുടെ വേശ്യ. നീലവെളിച്ചം, പോലീസുകാരന്റെ മകന്‍, ഒരു മനുഷ്യന്‍, പാവപ്പെട്ടവരുടെ വേശ്യ, നിലാവുനിറഞ്ഞ പെരുവഴിയില്‍, ഇടിയന്‍ പണിക്കര്‍, മിസ്റ്റിസ് ജിപിയുടെ സ്വര്‍ണ്ണപ്പല്ലുകള്‍, പെണ്‍മീശ, ഹുന്ത്രാപ്പിബുസ്സാട്ടോ, വളയിട്ട കൈ എന്നീ കഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഭാര്‍ഗവീനിലയം എന്ന വീട്ടില്‍ താമസിച്ചിരുന്ന കാലത്ത് ബഷീറിനുണ്ടായ അനുഭവം വ്യക്തമാക്കുന്ന കഥയാണ് നീലവെളിച്ചം. പ്രേതബാധയുണ്ടെന്ന് കരുതപ്പെട്ട ആ വിട്ടിലെ താമസക്കാലത്ത് ഉണ്ടായ ചില […]
The post ജീവിതത്തിന്റെ നിഷ്‌കളങ്ക ഭാവങ്ങള്‍ സമ്മാനിക്കുന്ന കഥകള്‍ appeared first on DC Books.