മദ്ധ്യമലബാറിലെ മുസ്ലിം സാമൂഹിക ജീവിതചരിത്രത്തിന്റെ വികാരപരമായ വശത്തെ വ്യാഖ്യനിച്ച ഉറൂബിന്റെ ഉമ്മാച്ചു സാഹിത്യ ചക്രവാളത്തില്‍ അറുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നു. രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങള്‍ കീഴ്‌പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതം ആവിഷ്‌കരിച്ച കൃതിയുടെ ഷഷ്ടിപൂര്‍ത്തി പ്രമാണിച്ച് വായനക്കാര്‍ക്കായി പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുകയാണ് ഡി സി ബുക്‌സ്. മായനെ സ്‌നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചുവിന്റെ കഥയാണ് തന്റെ അനശ്വരനോവലിലൂടെ ഉറൂബ് പറഞ്ഞത്. അഭിലാഷ സിദ്ധിയിടെ സുശക്തമായ ആഹ്വാനത്തിനിടയില്‍ വിവേകം മാറിനിന്നപ്പോള്‍ ചെയ്തുപോയ ആ പിഴയ്ക്ക് […]
The post ഉറൂബിന്റെ ഉമ്മാച്ചുവിന് ഷഷ്ടിപൂര്‍ത്തിപ്പതിപ്പ് appeared first on DC Books.