ഒരു കല്ലിന് നിശ്ചലമായ ജലാശയത്തെ മുഴുവന്‍ ഇളക്കാനാകുമെങ്കില്‍ ഒരു വാക്കിന് മനുഷ്യമനസ്സിനെ ആകമാനം മാറ്റിമറിയ്‌ക്കാനാകും. ഒരു കഥയ്ക്ക് ഹൃദയത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്കുവാന്‍ സാധിക്കും. ഒരു സംഭവത്തിന് നമ്മെത്തന്നെ ഗുരുതുല്യനാക്കി മാറ്റുവാനും കഴിയും. ഇങ്ങനെ ജീവിതത്തെതന്നെ മാറ്റിമറിയ്‌ക്കാന്‍ ഉതകുന്ന വാക്കുകളും കഥകളും ചേര്‍ത്തുവച്ച് പ്രശസ്ത മജീഷ്യനായ ഗോപിനാഥ് മുതുകാട് എഴുതിയ പുസ്തകമാണ് ഈ കഥയിലുമുണ്ടൊരു മാജിക്ക്. ടെലിവിഷന്‍ ചാനലുകളിലൂടെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ പ്രചോദിപ്പിച്ച കഥകളും അനുഭവങ്ങളുമാണ് ഈ കഥയിലുമുണ്ടൊരു മാജിക്ക് എന്ന പുസ്തകത്തില്‍ ഗോപിനാഥ് മുതുകാട് സമാഹരിച്ചിരിക്കുന്നത്. […]
The post ജീവിതം മാറ്റിമറിയ്ക്കുന്ന വാക്കുകളും കഥകളും appeared first on DC Books.