പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇരുപത്താറുകാരനായ രാജേഷ് ആശുപത്രിക്കിടക്കയില്‍ നിന്ന് കണ്ണുതുറന്നത് ഈ ലോകം ആദ്യമായി കാണുന്ന കുഞ്ഞിനെപ്പോലെയായിരുന്നു. പെറ്റു വളര്‍ത്തിയ അമ്മയുള്‍പ്പടെ ആരെയും അവന്‍ തിരിച്ചറിഞ്ഞില്ല. നിറങ്ങളും വസ്തുക്കളും അപരിചിതം. ജീവന്‍ തിരിച്ചുകിട്ടിയാലും ജീവിതം തിരിച്ചുകിട്ടില്ലെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ അവനെ ആശുപത്രിയില്‍ നിന്ന് യാത്രയാക്കി… കഥ… അല്ല ജീവിതം ഇവിടുന്ന് മാറുകയാണ്. രാജേഷിനെ കൈപിടിച്ചു നടത്താന്‍ ഒരു ഗ്രാമത്തിന്റെ വറ്റാത്ത മനുഷ്യനന്മയെത്തി. ഇന്ന് അറിയപ്പെടുന്ന ചിത്രകാരനും ഫോട്ടോഗ്രാഫറും ആയ രാജേഷ് കണ്ണൂരില്‍ റിയ ഗ്രാഫിക്‌സ് എന്ന പേരില്‍ [...]
The post പോസിറ്റീവ് ജീവിതത്തിന് ഒരു ആമുഖം appeared first on DC Books.