ശാന്ത സമുദ്രത്തില്‍ ഭൂമദ്ധ്യരേഖയ്ക്കു തെക്ക് നാലായിരം മൈല്‍ അളവില്‍ ചിന്നിച്ചിതറിക്കിക്കുന്ന മരതകദ്വീപുകളില്‍ ഉള്‍പ്പെട്ട ദ്വീപസമൂഹമാണ് ഇന്തോനേഷ്യ. ഇന്ത്യോനേഷ്യയില്‍ ഉള്‍പ്പെട്ട ദ്വീപാണ് പ്രണയ ദ്വീപ് എന്നറിയപ്പെടുന്ന ബാലി. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സര്‍ സന്റ ദ്വീപ സമൂഹങ്ങള്‍ക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപുകളുടെ സ്ഥാനം. പാരമ്പര്യ കലകളാലും, ശില്പ്പ ചാതുര്യത്താലും സമ്പന്നമായ ബാലി, ഇന്ത്യോനേഷ്യിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. സഞ്ചാരികളുടെ സ്വര്‍ഗമായ ബാലിദ്വീപിലേയ്ക്ക് പ്രമുഖ സാഹിത്യകാരനായിരുന്ന എസ്‌കെ പൊറ്റെക്കാട്ട് നടത്തിയ യാത്രയുടെ അനുഭവങ്ങള്‍ വ്യക്തമാക്കുന്ന പുസ്തകമാണ് ബാലിദ്വീപ്. […]
The post പ്രണയ ദ്വീപിലേയ്ക്കുള്ള പൊറ്റെക്കാട്ടിന്റെ യാത്ര appeared first on DC Books.