വ്യവസ്ഥകളിലും ശീലങ്ങളിലും ക്രമപ്പെട്ടുപോയ മനുഷ്യരുടെ ഉള്ളില്‍ നിന്നുയരുന്ന ഒച്ചയാണ് ആനന്ദിന്റെ കഥകള്‍. കരച്ചിലോ വിലാപങ്ങളോ അല്ല, സമൂഹത്തിന്റെയും ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജീര്‍ണ്ണസത്തകളിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലാണ് ആ ശബ്ദം. ആ ഒച്ചകള്‍ നമുക്കു ചുറ്റും പ്രതിധ്വനിക്കുന്നു. അത് കേള്‍ക്കുന്ന നാം അസ്വസ്ഥരാകുന്നു. ആനന്ദിന്റെ എല്ലാ രചനകളിലും ആ അസ്വസ്ഥത നാം തേടുന്നു. സമകാലീനതയുടെ ആത്മകഥകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ആനന്ദിന്റെ ശ്രദ്ധേയമായ രചനകള്‍ ഉള്‍പ്പെട്ട പുസ്തകമാണ് ആനന്ദ്: കഥകള്‍ 2002-2012. പേരു സൂചിപ്പിക്കുന്നതു പോലെ 2002 മുതല്‍ 2012 വരെയുള്ള […]
The post ജീര്‍ണ്ണതകളിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്ന കഥകള്‍ appeared first on DC Books.