കുഞ്ഞുണ്ണിമാഷ് സ്മാരക സമിതിയുടെ പ്രഥമ കുഞ്ഞുണ്ണി മാഷ് സാഹിത്യ പുരസ്‌കാരത്തിന് കവയിത്രി സുഗതകുമാരിയും ബാലസാഹിത്യ പുരസ്‌കാരത്തിന് സിപ്പി പള്ളിപ്പുറവും അര്‍ഹരായി. കാവ്യരംഗത്തെ സമഗ്രസംഭാവനയെ മുന്‍നിര്‍ത്തിയാണ് സുഗതകുമാരിക്കുള്ള പുരസ്‌കാരം. 25,000 രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. ‘തിരഞ്ഞെടുത്ത ബാലകവിതകള്‍’ എന്ന പുസ്തകമാണ് സിപ്പി പള്ളിപ്പുറത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 15,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യത്തിലെന്നപോലെ സാമൂഹ്യപ്രവര്‍ത്തനത്തിലും പരിസ്ഥിതിസംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സുഗതകുമാരിയ്ക്ക് സരസ്വതി സമ്മാന്‍, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര- കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിങ്ങനെ എണ്ണമറ്റ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ‘പാതിരാപ്പൂക്കള്‍’ എന്ന സമാഹാരത്തിന് […]
The post സുഗതകുമാരിക്കും സിപ്പി പള്ളിപ്പുറത്തിനും കുഞ്ഞുണ്ണി പുരസ്‌കാരങ്ങള്‍ appeared first on DC Books.