കാലത്തിന്റെ കലിത്തോറ്റങ്ങളായ കവിതകള്‍ മലയാളിക്ക് സമ്മാനിച്ച പുതുശ്ശേരി രാമചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാന്‍. ദക്ഷിണേന്ത്യന്‍ മധ്യകാലക്ലാസിക്കല്‍ ഭാഷാ സാഹിത്യത്തിന് നല്കിയ സംഭാവന മുന്‍നിര്‍ത്തിയാണ് ബഹുമതി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രമുഖകവിയും ഭാഷാഗവേഷകനും അധ്യാപകനുമായ പുതുശ്ശേരി രാമചന്ദന്‍ 1928 സെപ്റ്റംബര്‍ 23ന് മാവേലിക്കരയിലാണ് ജനിച്ചത്. യുണിവേഴ്സിറ്റി കോളേജില്‍ നിന്ന് മലയാളം ഓണേഴ്സ്, എം.എ എന്നിവയും കേരള സര്‍വകലാശാലയില്‍ നിന്നും ഭാഷാശാസ്ത്രത്തില്‍ ഗവേഷണ ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് വിവിധ കോളേജുകളില്‍ അധ്യാപകനായി. 1988ല്‍ സര്‍വ്വീസില്‍ നിന്നും […]
The post പുതുശ്ശേരി രാമചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാന്‍ appeared first on DC Books.