പോലീസിനെ വിശ്വാസമില്ലെന്നു പറഞ്ഞ് മുംബൈയില്‍ നിന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വിളിച്ച അജ്ഞാതന്‍… മുടക്കോഴിമല എന്ന പാര്‍ട്ടിഗ്രാമത്തിലൂടെ ഒരു സാഹസിക സിനിമയെ വെല്ലുന്ന രീതിയില്‍ സംഘട്ടനത്തിനും അറസ്റ്റിനും കളമൊരുക്കിയ ധീരരായ പോലീസ് ഉദ്യോഗസ്ഥര്‍… അവര്‍ക്ക് പിന്തുണയേകി കേരളത്തിലെ സൈബര്‍ സെല്‍ ലോകോത്തര നിലവാരമുള്ളതാണെന്ന് തെളിയിച്ച് ഇന്ത്യ മുഴുവന്‍ നടത്തിയ തിരച്ചില്‍… കൊലപാതകികളെക്കുറിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ നല്‍കുന്ന പട്ടിക അനുസരിച്ചുമാത്രം അറസ്റ്റുകള്‍ നടത്തിയിരുന്ന കേരളാപോലീസിന്റെ ചരിത്രത്തിലെ പൊന്‍തൂവലായി മാറുകയായിരുന്നു ടി.പി.വധക്കേസ്. എഴുതാതിരിക്കാന്‍ കഴിയാതിരിക്കുമ്പോള്‍ മാത്രം ചെയ്യേണ്ട കര്‍മ്മമാണ് എഴുത്ത് എന്ന് വിശ്വസിച്ചിരുന്ന […]
The post ടി.പി വധക്കേസിലെ അറിയാക്കഥകള്‍ appeared first on DC Books.