ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് അവതാരം എന്നു പേരിട്ടു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന് നേരത്തെ സദ്ദാംശിവന്‍ എന്നായിരുന്നു പേരിട്ടിരുന്നത്. തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസും അവതാരത്തിന്റെ നിര്‍മ്മാണ പങ്കാളികളാണെങ്കിലും ചിത്രത്തിന് തിരക്കഥ എഴുതുന്നത് വ്യാസന്‍ എടവനക്കാട് ആണ്. ലക്ഷ്മി മേനോന്‍ നായികയാവുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണും ശ്രീജയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റംസാന്‍ റിലീസായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.
The post സദ്ദാംശിവന്‍ അവതാരമായി appeared first on DC Books.