കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മലാക്ക കടലിടുക്കില്‍ തകര്‍ന്നു വീണെന്ന റിപ്പോര്‍ട്ടുകള്‍ മലേഷ്യന്‍ എയര്‍ഫോഴ്‌സ് മേധാവി നിഷേധിച്ചു. കടലില്‍ നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ വിമാനം മലാക്ക കടലിടുക്കില്‍ തകര്‍ന്നു വീണതായി കരുതാനാവില്ലന്നും അദ്ദേഹം വ്യക്തമാക്കി. വിമാനം കണ്ടെത്താനുള്ള തിരച്ചില്‍ വിവിധ രാജ്യങ്ങളുടെ സഹായത്തോടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തുടരുകയാണ്. വിമാനം കണ്ടെത്താന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും എയര്‍ഫോഴ്‌സ് മേധാവി പറഞ്ഞു. മാര്‍ച്ച് 8ന് അര്‍ധരാത്രി അഞ്ച് ഇന്ത്യക്കാരടക്കം […]
The post വിമാനം കണ്ടെത്തിയെന്ന വാര്‍ത്ത മലേഷ്യന്‍ എയര്‍ഫോഴ്‌സ് നിഷേധിച്ചു appeared first on DC Books.