ഭാരതീയരുടെ മാത്രമല്ല, ലോകമാസകലമുള്ള ഭാവനാസമ്പന്നരായ സഹൃദയരുടെയെല്ലാം സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട് ഹിമാലയം. സദാ മഞ്ഞണിഞ്ഞു കിടക്കുന്ന എവറസ്റ്റ്, നന്ദാദേവി, നീലകണ്ഠം, ത്രിശൂലി മുതലായ ഉന്നതശിഖരങ്ങളും ഗംഗ, യമുന, മന്ദാകിനി, ശാരദ തുടങ്ങിയ പുണ്യനദികളും കാശ്മീര്‍, കുളു, മനാലി തുടങ്ങിയ ലോകപ്രസിദ്ധമായ സുഖവാസ സ്ഥലങ്ങളും എന്നും സൗന്ദര്യാരാധകരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു. സ്വര്‍ഗ്ഗീയസരസ്സായ മാനസസരോവരവും ശ്രീമഹാദേവന്‍ കുടികൊള്ളുന്ന കൈലാസശിഖരവും തിബത്തിന്റെ മടിത്തട്ടിലാണെങ്കിലും അവയും ഹിമവാന്റെ വിഭൂതികള്‍ തന്നെ. 1964 71 കാലഘട്ടത്തില്‍ ഹിമാലയം അതിര്‍ത്തിപ്രദേശത്ത് ഗാന്ധിയന്‍ ഗ്രാമ നവോത്ഥാന […]
The post ഹൈമവതഭൂമിയിലൂടെ ഒരു അപൂര്‍വ്വ യാത്രാനുഭവം appeared first on DC Books.