അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്ന ദേവയാനി ഖോബ്രഗഡെക്ക് എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അമേരിക്കന്‍ കോടതി. ദേവയാനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരായ അറസ്റ്റ് വാറണ്ട് നിലനില്‍ക്കില്ലെന്നും മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ജനവരി എട്ട് വൈകുന്നേരം 5.47 മുതല്‍ ദേവയാനിക്ക് പൂര്‍ണനയതന്ത്ര പരിരക്ഷയുണ്ടായിരുന്നുവെന്ന് വിധിന്യായത്തില്‍ പറയുന്നു. അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ ദേവയാനിക്ക് നയതന്ത്രപരിരക്ഷയില്ലായിരുന്നുവെങ്കിലും ജനവരി ഒമ്പതിന് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദേവയാനിക്ക് പൂര്‍ണ നയതന്ത്രപരിരക്ഷയുണ്ടായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. വീട്ടുജോലിക്കാരിയുടെ വിസക്കായി വ്യാജ രേഖ നല്‍കിയെന്ന് ആരോപിച്ച് കഴിഞ്ഞ […]
The post ദേവയാനി ഖോബ്രഗഡെ കുറ്റക്കാരിയല്ലെന്ന് അമേരിക്കന്‍ കോടതി appeared first on DC Books.