പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ശ്രേഷ്ഠനോവല്‍ സ്മാരകശിലകളുടെ തെലുങ്ക് വിവര്‍ത്തനത്തിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ വിവര്‍ത്തന പുരസ്‌കാരം. ഇതടക്കം 23 ഭാഷകളിലെ പരിഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ ഉള്ളൂര്‍ എം പരമേശ്വരനാണ് പുരസ്‌കാരം. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയ സ്മാരകശിലകള്‍ സ്മാരക ശിലലു എന്ന പേരില്‍ തെലുങ്കിലേക്ക് വിവര്‍ത്തനം ചെയ്തത് പ്രമുഖ തെലുങ്ക് സാഹിത്യകാരനും വിവര്‍ത്തകനുമായ നലിമേല ഭാസ്‌കറാണ്. മലയാളത്തില്‍ നിന്ന് ഇരുപതോളം പ്രശസ്ത കൃതികള്‍ തെലുങ്കിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള നലിമേല ഭാസ്‌കര്‍ തെലുങ്ക് കവിതകള്‍ തമിഴിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. തെലുങ്ക് […]
The post വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു appeared first on DC Books.