മുള്‍ച്ചെടികളില്‍നിന്നും മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‍കുന്നു. ബൈബിള്‍ : വി. മത്താ. 7:18 ചില ആളുകളുടെ പ്രവൃത്തികള്‍ കാണുമ്പോള്‍ അയാളെന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്ന് ചിലരെങ്കിലും ചിന്തിക്കാറുണ്ട്. അയാളുടെ സ്വഭാവസവിശേഷതയായിരിക്കാം അതെന്നു കരുതി ക്ഷമിക്കാറാണ് പതിവ്. ഒരുപക്ഷേ, നമ്മെക്കുറിച്ചും ആളുകള്‍ ഇങ്ങനെയൊക്കെ ചിന്തിക്കാറുണ്ടായിരിക്കാം. ഓരോ വ്യക്തിയുടെയും മാനസികഘടനയാണ് അയാളുടെ പ്രവൃത്തികള്‍ക്കാധാരം. മാനസികഘടന രൂപപ്പെടുത്തുന്നതോ വളരുന്ന ചുറ്റുപാടും. തന്റെ കുടുംബത്തില്‍നിന്നോ ജീവിതസാഹചര്യത്തില്‍നിന്നോ കിട്ടിയ ശിക്ഷണമാവാം ഒരാളെ [...]
↧