രമേശ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമവില്ലന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കേരളത്തിന്റെ തെയ്യം എന്ന കലയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മേക്കപ്പുമായി നില്‍ക്കുന്ന കമലിനെയാണ് ചിത്രത്തില്‍ കാണുന്നത്. തെയ്യവുമായി ഉത്തമവില്ലന്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രചരണം അതോടെ ഉണ്ടായി. ഇപ്പോളിതാ അത് സ്ഥിരീകരിച്ച് സാക്ഷാല്‍ ഉലകനായകന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. കേരളത്തിന്റെ കലാരൂപമായ തെയ്യവും തമിഴ്‌നാട്ടിലെ കൂത്തും കോര്‍ത്തിണക്കി ഉത്തമവില്ലനില്‍ ഒരു ഗാനരംഗം ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് കമല്‍ വ്യക്തമാക്കുന്നത്. ചിത്രത്തില്‍ താന്‍ അണിഞ്ഞിരിക്കുന്നത് മാസ്‌ക് അല്ലെന്നും നാല് മണിക്കൂര്‍ മേക്കപ്പ് കലാകാരനു മുമ്പില്‍ […]
The post മലയാളത്തിന്റെ തെയ്യവും തമിഴിന്റെ കൂത്തും സമന്വയിപ്പിച്ച് ഉലകനായകന്‍ appeared first on DC Books.