അരനൂറ്റാണ്ടുകാലത്ത് മലയാളത്തില്‍ എഴുതപ്പെട്ട സര്‍ഗസാഹിത്യസൃഷ്ടികളില്‍ ഏറ്റവും മഹത്വരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. നോവലിന്റെ ചരിത്രത്തില്‍ തന്നെ കഴിഞ്ഞ ദശവര്‍ഷങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ ഇത്രത്തോളം മനോഹരമായ ഒരു കൃതി കണ്ടെത്താന്‍ സാധിക്കുകയില്ല. മറ്റൊരര്‍ത്ഥത്തില്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവല്‍ സാഹിത്യചരിത്രത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്ന് രണ്ടായി പകുത്ത നോവല്‍ ഇന്ത്യന്‍ ഭാഷാ സാഹിത്യങ്ങളിലെതന്നെ അപൂര്‍വ്വതയായാണ് വിലയിരുത്തുന്നത്. ഭാഷാപരവും പ്രമേയപരവുമായി നോവല്‍ കാട്ടുന്ന ഔന്നത്യം തന്നെയാണ് അതിന്റെ കാരണം. […]
The post ഇതിഹാസങ്ങള്‍ക്ക് തുല്യമായ ഖസാക്കിന്റെ ഇതിഹാസം appeared first on DC Books.