ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്‌ക്കെതിരെ പുതിയ കുറ്റപത്രവുമായി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍. വീട്ടുജോലിക്കാരിക്ക് നിയമപ്രകാരമുള്ള വേതനം നല്‍കാതെ ചൂഷണം ചെയ്‌തെന്ന കുറ്റമാണ് അവര്‍ക്കെതിരെ പുതുതായി ചുമത്തിയിരിക്കുന്നത്. വേലക്കാരി സംഗീത റിച്ചാര്‍ഡിന് നിയമപ്രകാരമുള്ള വേതനം നല്‍കാന്‍ തയാറാകാതിരുന്ന ദേവയാനി, വ്യാജ തൊഴില്‍ കരാറുണ്ടാക്കിയാണ് യുഎസ് അധികാരികള്‍ക്കു സമര്‍പ്പിച്ചതെന്നും സംഗീതയ്ക്ക് വീസ നേടിയെടുക്കാനും ഇത്തരത്തിലുള്ള വ്യാജരേഖകളാണ് നല്‍കിയതെന്നും മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സംഗീതയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു, അവരെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി, ഇന്ത്യന്‍-യുഎസ് എംബസികളെയും കോടതികളെയും തെറ്റിദ്ധരിപ്പിച്ചു […]
The post ദേവയാനി ഖോബ്രഗഡെയ്‌ക്കെതിരെ പുതിയ കുറ്റപത്രം appeared first on DC Books.