മുപ്പത് വര്‍ഷമായി മലയാള സിനിമയില്‍ ഗാനസപര്യ തുടരുന്ന ജി വേണുഗോപാല്‍ സംഗീത സംവിധായകനാകുന്നു. ആര്‍ ശരത് സംവിധാനം ചെയ്യുന്ന ബുദ്ധന്‍ ചിരിക്കുന്നു എന്ന ചിത്രത്തിലൂടെയാണ് വേണുഗോപാലിന്റെ പുതിയ ചുവടുവെയ്പ്. പ്രഭാവര്‍മ്മ ഒരുക്കുന്ന ഗാനങ്ങളാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്നത്. ചാര്‍ളിചാപ്ലിനെ അവതരിപ്പിക്കണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന ഒരു നടന്റെ കഥയാണ് ബുദ്ധന്‍ ചിരിക്കുന്നു പറയുന്നത്. ഇന്ദ്രന്‍സാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രവീണ, മറാത്തി നടി ഷെര്‍വാരി ജെമനിഷ്, നെടുമുടി വേണു, ജഗദീഷ്, സോനാനായര്‍, നന്ദു തുടങ്ങിയവര്‍ മറ്റ് മുഖ്യവേഷങ്ങളില്‍ എത്തുന്നു. വേണുഗോപാലിനൊപ്പം […]
The post ജി വേണുഗോപാല്‍ സംഗീത സംവിധായകനാകുന്നു appeared first on DC Books.