ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച അമ്മത്തൊട്ടില്‍ എന്ന കഥാസമാഹാരം ഇതിനകം വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. മലയാള സാഹിത്യത്തിലെ മുമ്പേ പറക്കുന്ന പക്ഷിയായി നിലകൊള്ളുന്ന സി.രാധാകൃഷ്ണനുമായി അമ്മത്തൊട്ടിലിനെ മുന്‍ നിര്‍ത്തി സഞ്ജീവ് എസ് പിള്ള സംസാരിക്കുന്നു. അമ്മത്തൊട്ടില്‍ മലയാളത്തിന്റെ നാടന്‍ കഥപറച്ചില്‍ പാരമ്പര്യത്തിന്റെ സ്വച്ഛമായ പറച്ചില്‍ രീതിയാണ് പലപ്പോഴും ഉപയോഗിക്കുന്നത്. ഇത് ബോധപൂര്‍വമാണോ? ഇതൊരിക്കലും ബോധപൂര്‍വമല്ല. തനിയേ വന്നുചേരുന്നതാണ്. രചനയില്‍ അത് സ്വയം ആര്‍ജ്ജിക്കുന്ന ഒരു സ്വരൂപമാണ്. കരുതിക്കൂട്ടി വാര്‍ത്തെടുക്കുന്ന ഒരു ശില്പമല്ല. പ്രമേയങ്ങളില്‍ പലപ്പോഴും നാട്ടിന്‍പുറവും […]
The post വായനക്കാരിലേക്ക് നന്മ എത്തിക്കാനാണ് ശ്രമിക്കുന്നത്: സി.രാധാകൃഷ്ണന്‍ appeared first on DC Books.