എല്‍ഡിഎഫിനെ ആര്‍എസ്പി വഞ്ചിച്ചിട്ടില്ലെന്നും ഏത് അര്‍ഥത്തിലാണെന്ന് ആര്‍എസ്പി വഞ്ചന കാട്ടിയതെന്ന് സിപിഎം വിശദീകരിക്കണമെന്നും ആര്‍എസ്പി സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്‍. ഇടതുമുന്നണി വിട്ട ആര്‍എസ്പി എല്‍ഡിഎഫിനെ വഞ്ചിച്ചെന്ന പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെ തങ്ങള്‍ പിന്നില്‍ നിന്നു കുത്തിയെന്ന ആരോപണം തെറ്റാണ്. മുന്നണി വിടുന്നതുവരെ സിപിഎമ്മിന്റെ നിലപാടുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരാണ് ആര്‍എസ്പി. പാര്‍ട്ടിക്കെതിരായ വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശം ദുഃഖമുണ്ടാക്കിയെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. മുന്നണി വിട്ട ആര്‍എസ്പിക്കെതിരെ സിപിഎം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
The post എല്‍ഡിഎഫിനെ ആര്‍എസ്പി വഞ്ചിച്ചിട്ടില്ല : പ്രേമചന്ദ്രന്‍ appeared first on DC Books.