അതിപ്രാചീനമായ സാംസ്‌കാരിക സാമൂഹിക പാരമ്പര്യമുള്ള കേരളത്തിന് അതിനോളം പോന്ന വാണിജ്യചരിത്രവുമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കിഴക്കന്‍ നാടുകളോടും പടിഞ്ഞാറന്‍ രാജ്യങ്ങളോടും കേരളത്തിന് വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. ഈ രാജ്യങ്ങളിലേയ്ക്ക് കേരളത്തിന്റെ പ്രകൃതി വിഭവങ്ങള്‍ കച്ചവടക്കാര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കയറ്റി അയച്ചിരുന്നു. എന്നാല്‍ ഇന്ന് ലഭ്യമായ കേരള ചരിത്ര ഗ്രന്ഥങ്ങളില്‍ ഒന്നും തന്നെ തുടര്‍ച്ചയായി നടന്ന ഈ വാണിജ്യബന്ധങ്ങളെക്കുറിച്ച് കാര്യമായി പ്രതിപാദിക്കുന്നില്ല. ഈ പോരായ്മ നികത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ഡോ എം ഗംഗാധരന്റെ വാണിജ്യ കേരളം എന്ന കൃതി. കേരളത്തിന്റെ വാണിജ്യ ചരിത്രത്തിലേയ്ക്ക് […]
The post കേരളത്തിന്റെ വാണിജ്യചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം appeared first on DC Books.