എല്‍ഡിഎഫിന് വിജയപ്രതീക്ഷയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. പ്രചാരണം പുരോഗമിക്കുമ്പോള്‍ വ്യക്തമായി പറയാമെന്നാണ് താന്‍ പറഞ്ഞത്. ആ വാക്കുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. എന്നാല്‍, തന്റെ വാക്കിനെ മാധ്യങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും വി.എസ്. ആലപ്പുഴയില്‍ പറഞ്ഞു. ടി.പി ചന്ദശേഖരന്‍ വധക്കേസിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് ടിപിയുടെ ബന്ധുക്കള്‍ സംശയിച്ചു. സഹപ്രവര്‍ത്തകരെ കൊല്ലുന്നത് പാര്‍ട്ടി അജന്‍ഡയല്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അത്തരക്കാര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. […]
The post എല്‍ഡിഎഫിന് വിജയപ്രതീക്ഷയില്ലെന്ന് പറഞ്ഞിട്ടില്ല : വി.എസ് appeared first on DC Books.