എം.ടി. വാസുദേവന്‍നായര്‍ എന്നില്‍ കവിയായി ജനിച്ച്, മനുഷ്യനായി വളര്‍ന്ന്, ജ്യേഷ്ഠസഹോദരനായി മാറിയ അക്കിത്തത്തിന്റെ വളര്‍ച്ചയും പരിണാമദശകളും നിള നോക്കിനില്ക്കുന്ന കൗതുകത്തോടെയും ആരാധനയോടെയും കണ്ടുനിന്നവനാണ് ഞാന്‍. പുഴ വറ്റുന്നു. പക്ഷേ, അക്കിത്തത്തിന്റെ മനസ്സില്‍ കവിതയും കാരുണ്യവും വറ്റുന്നില്ല. അത് എന്നും ഒരു പുണ്യംപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു. കവിതയിലും ജീവിതത്തിലും നന്മയെ ഉപാസിക്കുകയും ഉജ്ജീവിപ്പിക്കുകയും ചെയ്ത ഈ മനുഷ്യന്‍ എന്റെ മനസ്സില്‍ കുടിയിരിക്കാന്‍ തുടങ്ങുന്നത് 1942 മുതലാണ്. അന്ന് ഞാന്‍ കുമരനല്ലൂര്‍ ഹൈസ്‌കൂളില്‍ ‘ഫസ്റ്റ്‌ഫോമി’ല്‍ ചേര്‍ന്നപ്പോള്‍ അക്കിത്തം അവിടെ പത്തിലോ പതിനൊന്നിലോ […]
The post തീ അണയാത്ത മൂശ appeared first on DC Books.