രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ നിയമനടപടിക്ക് സാധ്യതയാരാഞ്ഞ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കത്ത്. സുപ്രീംകോടതിയില്‍ പെണ്‍കുട്ടിക്കു വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിംഗിനാണ് പെണ്‍കുട്ടി കത്തയച്ചിരിക്കുന്നത്. പി ജെ കുര്യന്‍ പീഡിപ്പിച്ചു എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കുന്ന പെണ്‍കുട്ടി കുര്യനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് പുന:പരിശോധിക്കാനുള്ള സാധ്യതയും ആരാഞ്ഞിട്ടുണ്ട്. കുമളി പഞ്ചായത്ത് ഗസ്റ്റ്ഹൗസില്‍ വെച്ച് കുര്യന്‍ തന്നെ പീഡിപ്പിച്ച കാര്യം എല്ലാ അന്വേഷണോദ്യോഗസ്ഥരോടും പറഞ്ഞിട്ടും ആരും അക്കാര്യത്തില്‍ അന്വേഷണം നടത്തിയില്ലെന്ന് കത്തില്‍ പെണ്‍കുട്ടി പറയുന്നു. പീരുമേട് [...]
The post പി ജെ കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി appeared first on DC Books.